Saturday, April 20, 2013

അങ്ങനെ ഞാൻ അവളെ നിള എന്നു വിളിച്ചു ...



നിള... 


ഒരു മഹത്തായ സംസ്കാരത്തെ ഊട്ടി വളര്തിയവൾ... 

ഒരു നാടിനെ നന്മയുടേയും സമൃദ്ധിയുടെയും കളിത്തട്ടാക്കിയവള്‍... 

മഹത്തായ സാഹിത്യ സൃഷ്ടികള്‍ക്ക് പ്രചോദനം ആയവള്‍... 

പശ്ചിമ ഘട്ടത്തിന്‍റെ പുണ്യം ഒഴുകി നീങ്ങിയ ഇരു കരകള്‍ക്കും പകര്‍ന്നു നല്‍കി അറബിക്കടലിന്റെ പുണ്യമായവള്‍... 

നിള എന്ന വാക്ക്‌ നൂറ്റാണ്ടുകള്‍ കൊണ്ട് വളര്‍ന്നു പന്തലിച്ച ഒരു സംസ്കൃതിയുടെ നന്മയുടെയും കരുതലിന്റെയും  പ്രതിനിധാനമാണ് ... 

ഇന്ന്... 

മരണാസന്നയാണ് നിള... 

എന്‍റെ മകള്‍ ഒരു ഓര്‍മ്മപ്പെടുത്തലാകട്ടെ... 

ഊര്‍ദ്ധന്‍ വലിക്കുന്ന ആ മഹാനദി മലയാള നാടിന് പകര്‍ന്നു നല്‍കിയ പുണ്യത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍...

അങ്ങനെ ഞാൻ അവളെ നിള എന്നു വിളിച്ചു ... 

Wednesday, April 10, 2013

മലബാറിലെ മാവോ വിപ്ലവം...BY വയനാടൻ




ഉധിതനായ  ക്രിസ്തു പലര്ക്കും പല സ്ഥലത്തും സ്വയം വെളിപെടുതിയ്ടായി ബൈബിളിൽ പറയുന്ന പൊലെ, അഭിനവ വിപ്ലവത്തിന്റെ അവസാന വാക്കായ മാവോ വാദികളും ഉത്തര കേരളത്തിന്റെ പല ഭാഗങ്ങളിലും വിശേഷാൽ കേരളത്തിന്റെ പശ്ചിമ ഘട്ട വന മേഘലയിൽ പലർക്കും പ്രത്യക്ഷ പെട്ട വാർത്ത‍ മലയാള മനോരമ എന്നാ കുത്തക പത്രത്തില വായിച്ചുകോൾമയിർ കൊണ്ട ഒരു രഹസ്യ കമ്മുനിസ്ടുകരനാണ് ഞാനും. എന്റെ നാട്ടിലും മാറ്റത്തിനെ കാഹളം മുഴങ്ങും, ചൂഷക വർഗ്ഗത്തിന്റെ രക്തത്തിൽ ഒരു പുതിയ സാമൂഹിക വ്യവസ്ഥ വരും എന്നെല്ലാം ഞാൻ വായും പൊളിച്ചിരുന്നു സ്വപ്നം കണ്ടു. ആ സ്വപ്നത്തിനെ ആവേശത്തിൽ സുഹൃത്തുക്കള അയ ചില കുത്തക മുതലാളിമാരെ ഭീക്ഷണി പെടുത്താനും ഞാൻ മറന്നില്ല . എന്റെ ഭീക്ഷണി അർഹിക്കുന്ന പുച്ഛത്തോടെ അവർ ചിരിച്ചു തള്ളി എങ്കിലും ഇവരെല്ലാം ഒരു പാഠം പഠിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു. മുതലാളിത്തത്തിന്റെ കാവൽക്കാരായ ഭരണ കൂടം തോക്കും  പീരങ്ങിയുമായി കാട് കേറിയപ്പോൾ ഞാൻ ഉറപ്പിച്ചു. വല്ലതും നടക്കും... 

 

പത്ര പാരായണം ഇത്രയും ശുഷ്കാന്തിയോടെ നടത്തിയ മറ്റൊരു കാലം എന്റെ ഒർമയിലില്ല. മലയാള മനോരമ പോരാതെ (കുത്തക പത്രങ്ങൾ വിശ്വസിക്കാൻ പറ്റില്ലല്ലോ) മലയാളത്തിലും ഇംഗ്ലീഷിലും ഇറങ്ങിയ സകലമാന പത്രങ്ങളും വാരികകളും മാസികകളും വായിച്ചിട്ടും മാവോ വാദികളുടെ വിപ്ലവ പദ്ധതിയുടെ ഒരു ചെറീയ clue പോലും കിട്ടുന്നില്ല. ഏക ആശ്വാസം സർക്കാരിന്റെ മാവോ തപ്പൽ സേനക്ക്  ആവരുടെ ഒരു രോമം പോലും കിട്ടിയില്ല എന്ന വാർത്തകൾ മാത്രമായിരുന്നു... മാവോ വാദികൾ കുത്തക മുതലാളിത്തത്തിന്റെ ഒരു പ്രതീകമെങ്ങിലും തച്ചുടച്ച്  ഒരു വിപ്ലവ സന്ദേശം എങ്കിലും നല്കണേ എന്നായി എന്റെ പ്രാർഥന. 

എന്നാൽ, എന്റെ സകല പ്രതീക്ഷകളെയും കാറ്റിൽ പറത്തിക്കൊണ്ട് മാവോ വാദികൾ അരി ചോദിച്ചു, ചോറ് ചോദിച്ചു, ഉപ്പു ചോദിച്ചു  തുടങ്ങിയ വിപ്ലവത്തെ പരിഹസിക്കുന്ന തരം വാർത്തകൾ വന്നു കൊണ്ടേയിരുന്നു... മഹത്തായ വിപ്ലവത്തെ തകർക്കാനുള്ള കുത്തക മാധ്യമങ്ങളുടെ വില കുറഞ്ഞ തന്ത്രം എന്ന് കരുതി ഞാൻ ആശ്വസിക്കാൻ ശ്രമിച്ചു... 

വീണ്ടും കുറെ കാലം എടുത്തു മാവോ വാദികൾ നാട്ടിൽ ഇറങ്ങാനുള്ള യഥാർത്ഥ കാരണം ഈ ഉള്ളവാൻ തിരിച്ചറിയാൻ...

പാവങ്ങൾ കാട്ടിൽ പട്ടിണി കിടന്നു വിശപ്പ്‌ സഹിക്കാൻ കഴിയാതെ ഒരു നേരത്തെ ആഹാരം തേടി തുരുമ്പിച്ച തോക്കും താങ്ങി ഇറങ്ങിയതാണ്!! എതാണ്ട് ഇതേ സമയത്താണല്ലോ വിശന്നു വലഞ്ഞ കടുവ, പുലി, തുടങ്ങിയ വിപ്ലവകാരികളും നാട്ടിലിറങ്ങി നിലനില്പിനായുള്ള അവസാന വിപ്ലവം നടത്തിയതു... അതെ, മാവോ വാദികളും കടുവകളും പുലികളും ഒരേ തൂവൽ പക്ഷികൾ തന്നെ... 

വിപ്ലവം തോക്കിൻ  കുഴലിലൂടെ വരുത്താൻ ശ്രമിച്ചവർ വിശന്നു മരിച്ചോ അതോ വിപ്ലവം കുഴിച്ചു മൂടി ആത്മീയത സ്വീകരിച്ചോ അതോ ഇപ്പോളും അരിയും  ചോറും ഉപ്പും മുളകും  തെണ്ടി പാവങ്ങളുടെ രക്ഷകർ ചമഞ്ഞു നടക്കുന്നോ? 

എന്തായാലും അടുത്തെങ്ങും ഒരു വിപ്ലവം നടക്കില്ല...  ആകെയുള്ള ആശ്വാസം മാവോ വാദികൾ തോക്കുമായി നമ്മുടെ കാട്ടിൽ എവിടെയോ ഉണ്ട് എന്നാ പ്രതീക്ഷയാണ്‌ ... 

പശ്ചിമഘട്ട സംരക്ഷണത്തിന്  മറ്റൊരു കാരണം കൂടി... 


വയനാടൻ 

Friday, June 29, 2012

വിപ്ലവത്തിന്റെ മശിഹമാര്‍-തനിയാവര്‍ത്തനങ്ങള്‍


പണ്ട് പണ്ട്, ഏതാണ്ട് 2000 തോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരാള്‍ ജീവിച്ചു മരിച്ചു... 

സ്ഥാപനങ്ങളും വ്യവസ്ഥകളും  ചീഞ്ഞു നാറിയപ്പോള്‍, മാറ്റത്തിന്റെ കാഹള നാദം മുഴക്കിയ ധീരന്‍...

ജനങ്ങള്‍ക്കായി ഉണ്ടായ വ്യവസ്ഥകളും സ്ഥാപനങ്ങളും ജനങ്ങള്‍ക്ക്‌  എതിരായപ്പോള്‍ ജനങ്ങള്‍ക്ക്‌ വേണ്ടി വിപ്ലവകാരി ആയവന്‍....
ജീവനത്തിന്റെ നവകല്പനകള്‍ ജനങ്ങള്‍ക്ക്‌ നല്‍കിയ മഹാധീരന്‍, 

ജീവിതത്തില്‍ എന്ന പോലെ മരണത്തിലും  പോരാടിയവന്‍.....

ചുംബനത്താല്‍ ഒറ്റുകൊടുക്കപെട്ടവാന്‍....

എതിരായി നിന്ന വ്യവസ്ഥകളും സ്ഥാപനങ്ങളും മരണം സമ്മാനിച്ചപ്പോള്‍, മരണത്തിലുടെ പോരാട്ടത്തിന്റെ  ബീജം ലോകമെങ്ങും വാരി എറിഞ്ഞവന്‍ .....

യേശു എന്നായിരുന്നു അവന്റെ പേര്...

കാലമേറെ കടന്നു പോയി.... വിപ്ലവകാരികള്‍ പുനര്‍ജനിച്ചു... മരിച്ചു... വീണ്ടും ജനിച്ചു...

മാറ്റത്തിന്റെ കാഹള ധൊനികള്‍ ലോകമെമ്പാകും മുഴങ്ങി... പല ഭാഷയില്‍ പല താളത്തില്‍ പല ഭാവത്തില്‍...

പുതിയ വ്യവസ്ഥകള്‍ വന്നു, ദുഷിച്ചു, വീണു.... പുതിയവ വന്നു....

ഏറ്റവും ഒടുവില്‍,


2012 ഇല്‍ ഒരു ചന്ദ്രശേഖരന്‍.. ഇവിടെ... ഈ കേരള നാട്ടിലെ ഒഞ്ചിയം എന്ന ഗ്രാമത്തില്‍...

സ്ഥാപക വല്‍ക്കരിക്കപെട്ട വിപ്ലവ പ്രസ്ഥാനം ചീഞ്ഞു നാറിയപ്പോള്‍ 
 മാറ്റത്തിന്റെ കാഹള നാദം മുഴക്കിയ ധീരന്‍...

വിപ്ലവത്തിലെ കാപട്യം തിരിച്ചറിഞ്ഞ പ്രതി വിപ്ലവകാരി.....

ഒരു ക്ഷണക്കത്താല്‍ ഒറ്റുകൊടുക്കപെട്ടവാന്‍....

സ്ഥാപകവല്ക്കരിക്കപെട്ട കപട വിപ്ലവം മരണത്തിലൂടെ ഇല്ലാതാക്കാന്‍ ശ്രമിച്ച മാറ്റത്തിന്റെ സ്വരം.  

മരണത്തിലുടെ കരുത്തനായ മറ്റൊരു വിപ്ലവകാരി....


ഒരു വിപ്ലവവും അവസാനമല്ല... തുടക്കവും ഒടുക്കവും തീര്‍ച്ച ഇല്ലാത്ത, മാറ്റത്തിന്റെ ഓര്മപെടുതലുകള്‍ മാത്രം....

വിപ്ലവകാരികളും അങ്ങനെ തന്നെ....

Thursday, June 21, 2012

ആ നല്ല ഇന്നലെകളിലേക്ക് ഒരു മടക്ക യാത്ര, വേദനയോടെ....

നല്ല ഇന്നലെകളിലേക്ക് ഒരു മടക്ക യാത്ര, വേദനയോടെ....

കലാലയ ജീവിതത്തിന്റെ നിറങ്ങളില് മുങ്ങി ഒരു ഉന്മാദിയായി ജീവിച്ച നല്ല നാളുകള്....
ഇല കൊഴിയുന്നതിലും  വേഗത്തില് കഴിഞ്ഞു പോയ നല്ല നാളുകളില് എനിക്ക് ഒരു നല്ല സുഹൃത്തുണ്ടായിരുന്നു....
എന്റെ മാത്രമല്ല എന്നെ പോലെ ലക്ഷോപലക്ഷം യുവജനങ്ങളുടെ ആശയും പ്രത്യാശയും അവനായിരുന്നു....

അവനോടൊപ്പം ചിലവഴിക്കാനായി എത്ര എത്ര ക്ലാസുകള് ബങ്ക് ചെതിരിക്കുന്നു!
"
ഇന്ന് അവനു എന്തെല്ലാം പുതിയ വിശേഷങ്ങള് പറയാന് ഉണ്ടാകാം" എന്ന ആകംഷയില് മുങ്ങി എത്ര ക്ലാസ്സുകളില് അക്ഷമനായി വാച്ചില് നോക്കി ഇരുന്നിട്ടുണ്ട്?! ഞാന് മാത്രമല്ല എന്നെ പോലെ ലക്ഷങ്ങള്!

കമ്പ്യൂട്ടര് ലാബില് പോയി, അവനെ വിളിച്ചു ഉണര്തുമ്പോള്,
 
അവന്  പുതിയ വിശേഷങ്ങള്  പറയുന്പോള് ഉള്ള സന്തോഷവും....
പുതുതായി ഒന്നും ഇല്ലെന്നു പറയുന്പ്ല് ഉള്ള സങ്ങടവും ഇന്നലെകളിലെ നിറമുള്ള ഓര്മകളിലെ നിറം മങ്ങിയ നീക്കി ഇരിപ്പുകളാണ്...

കാല ചക്രത്തിനെ നിരന്തരമായ ഉരുളലില് അവന് എവിടെയോ കാലിടറി...
ഒരിക്കല് അവനെ എല്ലാം എല്ലാം ആയി കരുതിയവര് കയ് വിടുന്നതു അവന് അറിയാഞ്ഞതോ  അതോ മാറ്റമെന്ന പ്രകൃതി നിയമം ഉള്കൊള്ളാന് മടിച്ചതോ?
മറ്റുള്ളവര് അവനെ ക്യെ വിട്ടപോള്..... ഞാനും... ഞാനും അവന്റെ മരണത്തിനു ഒരു കാരണക്കാരന് തന്നെ...
പുതിയ സുഹൃത്ത് അവനേക്കാളും കേമന് ആയിരുന്നു എന്നത് സത്യം തന്നെ.... എന്നാലും...
ഓര്മ്മകള് ഉണ്ടായിരിക്കേണ്ട മനുഷ്യന് എങ്ങനെ ഒരു കാലഘട്ടത്തിന്റെ ഓര്മകളെ ഇത്ര എളുപ്പത്തില് മാച്ചു കളഞ്ഞു.
"
ഇന്ന് ഇപ്പോള്" എന്നതാണ് പുതിയ ജീവന ശാസ്ത്രം...


എന്നാലും ഓര്മ്മകള് ഇല്ലാതെ എന്ത് മനുഷ്യ ജീവിതം, ഇന്നലെയും നാളെയും ഇല്ലാതെ ഇന്ന്, ഇന്നാകുമോ??

ഒര്മാപെടുതലും അവന്റെ മരണത്തിനു കാരണക്കാരനായ എന്റെ പുതിയ സുഹൃത്തിലുടെ ആണ് എന്നതു മറ്റൊരു വിധി വ്യപരീയം  തന്നെ


ഓര്കുട്ടിനായി ഒരു ഓര്മ്മക്കുറിപ്പ്,              ഫേസ് ബൂക്കിലുടെ...
`