നിള...
ഒരു മഹത്തായ സംസ്കാരത്തെ ഊട്ടി വളര്തിയവൾ...
ഒരു നാടിനെ നന്മയുടേയും സമൃദ്ധിയുടെയും കളിത്തട്ടാക്കിയവള്‍...
മഹത്തായ സാഹിത്യ സൃഷ്ടികള്‍ക്ക് പ്രചോദനം ആയവള്‍...
പശ്ചിമ ഘട്ടത്തിന്‍റെ പുണ്യം ഒഴുകി നീങ്ങിയ ഇരു കരകള്‍ക്കും പകര്‍ന്നു നല്‍കി അറബിക്കടലിന്റെ പുണ്യമായവള്‍...
നിള എന്ന വാക്ക് നൂറ്റാണ്ടുകള്‍ കൊണ്ട് വളര്‍ന്നു പന്തലിച്ച ഒരു സംസ്കൃതിയുടെ നന്മയുടെയും കരുതലിന്റെയും പ്രതിനിധാനമാണ് ...
ഇന്ന്...
മരണാസന്നയാണ് നിള...
എന്‍റെ മകള്‍ ഒരു ഓര്‍മ്മപ്പെടുത്തലാകട്ടെ...
ഊര്‍ദ്ധന്‍ വലിക്കുന്ന ആ മഹാനദി മലയാള നാടിന് പകര്‍ന്നു നല്‍കിയ പുണ്യത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍...
അങ്ങനെ ഞാൻ അവളെ നിള എന്നു വിളിച്ചു ...
good
ReplyDeleteNice selection...
ReplyDeleteഭാവിയില്ൽ ഞാന് നില അല്ല നിള ആണ് എന്ന് പറയേണ്ടി വരുമല്ലോ .....!!!! :)
ReplyDeleteThats the beauty of it. Then people will ask what is നിള. The answer is the purpose of naming her നിള.... :)
ReplyDelete