ഉധിതനായ ക്രിസ്തു പലര്ക്കും പല സ്ഥലത്തും സ്വയം വെളിപെടുതിയ്ടായി ബൈബിളിൽ
പറയുന്ന പൊലെ, അഭിനവ വിപ്ലവത്തിന്റെ അവസാന വാക്കായ മാവോ വാദികളും ഉത്തര
കേരളത്തിന്റെ പല ഭാഗങ്ങളിലും വിശേഷാൽ കേരളത്തിന്റെ പശ്ചിമ ഘട്ട വന മേഘലയിൽ പലർക്കും
പ്രത്യക്ഷ പെട്ട വാർത്ത മലയാള മനോരമ എന്നാ കുത്തക പത്രത്തില വായിച്ചുകോൾമയിർ കൊണ്ട
ഒരു രഹസ്യ കമ്മുനിസ്ടുകരനാണ് ഞാനും. എന്റെ നാട്ടിലും മാറ്റത്തിനെ കാഹളം മുഴങ്ങും,
ചൂഷക വർഗ്ഗത്തിന്റെ രക്തത്തിൽ ഒരു പുതിയ സാമൂഹിക വ്യവസ്ഥ വരും എന്നെല്ലാം ഞാൻ വായും
പൊളിച്ചിരുന്നു സ്വപ്നം കണ്ടു. ആ സ്വപ്നത്തിനെ ആവേശത്തിൽ സുഹൃത്തുക്കള അയ ചില
കുത്തക മുതലാളിമാരെ ഭീക്ഷണി പെടുത്താനും ഞാൻ മറന്നില്ല . എന്റെ ഭീക്ഷണി അർഹിക്കുന്ന
പുച്ഛത്തോടെ അവർ ചിരിച്ചു തള്ളി എങ്കിലും ഇവരെല്ലാം ഒരു പാഠം പഠിക്കുമെന്ന് ഞാൻ
ഉറച്ചു വിശ്വസിച്ചു. മുതലാളിത്തത്തിന്റെ കാവൽക്കാരായ ഭരണ കൂടം തോക്കും
പീരങ്ങിയുമായി കാട് കേറിയപ്പോൾ ഞാൻ ഉറപ്പിച്ചു. വല്ലതും നടക്കും...
പത്ര പാരായണം ഇത്രയും ശുഷ്കാന്തിയോടെ നടത്തിയ മറ്റൊരു കാലം എന്റെ ഒർമയിലില്ല.
മലയാള മനോരമ പോരാതെ (കുത്തക പത്രങ്ങൾ വിശ്വസിക്കാൻ പറ്റില്ലല്ലോ) മലയാളത്തിലും
ഇംഗ്ലീഷിലും ഇറങ്ങിയ സകലമാന പത്രങ്ങളും വാരികകളും മാസികകളും വായിച്ചിട്ടും മാവോ
വാദികളുടെ വിപ്ലവ പദ്ധതിയുടെ ഒരു ചെറീയ clue പോലും കിട്ടുന്നില്ല. ഏക ആശ്വാസം
സർക്കാരിന്റെ മാവോ തപ്പൽ സേനക്ക് ആവരുടെ ഒരു രോമം പോലും കിട്ടിയില്ല എന്ന വാർത്തകൾ
മാത്രമായിരുന്നു... മാവോ വാദികൾ കുത്തക മുതലാളിത്തത്തിന്റെ ഒരു പ്രതീകമെങ്ങിലും
തച്ചുടച്ച് ഒരു വിപ്ലവ സന്ദേശം എങ്കിലും നല്കണേ എന്നായി എന്റെ പ്രാർഥന.
എന്നാൽ, എന്റെ സകല പ്രതീക്ഷകളെയും കാറ്റിൽ പറത്തിക്കൊണ്ട് മാവോ വാദികൾ അരി
ചോദിച്ചു, ചോറ് ചോദിച്ചു, ഉപ്പു ചോദിച്ചു തുടങ്ങിയ വിപ്ലവത്തെ പരിഹസിക്കുന്ന തരം
വാർത്തകൾ വന്നു കൊണ്ടേയിരുന്നു... മഹത്തായ വിപ്ലവത്തെ തകർക്കാനുള്ള കുത്തക
മാധ്യമങ്ങളുടെ വില കുറഞ്ഞ തന്ത്രം എന്ന് കരുതി ഞാൻ ആശ്വസിക്കാൻ ശ്രമിച്ചു...
വീണ്ടും കുറെ കാലം എടുത്തു മാവോ വാദികൾ നാട്ടിൽ ഇറങ്ങാനുള്ള യഥാർത്ഥ കാരണം ഈ
ഉള്ളവാൻ തിരിച്ചറിയാൻ...
പാവങ്ങൾ കാട്ടിൽ പട്ടിണി കിടന്നു വിശപ്പ് സഹിക്കാൻ കഴിയാതെ ഒരു നേരത്തെ ആഹാരം
തേടി തുരുമ്പിച്ച തോക്കും താങ്ങി ഇറങ്ങിയതാണ്!! എതാണ്ട് ഇതേ സമയത്താണല്ലോ വിശന്നു
വലഞ്ഞ കടുവ, പുലി, തുടങ്ങിയ വിപ്ലവകാരികളും നാട്ടിലിറങ്ങി നിലനില്പിനായുള്ള അവസാന
വിപ്ലവം നടത്തിയതു... അതെ, മാവോ വാദികളും കടുവകളും പുലികളും ഒരേ തൂവൽ പക്ഷികൾ
തന്നെ...
വിപ്ലവം തോക്കിൻ കുഴലിലൂടെ വരുത്താൻ ശ്രമിച്ചവർ വിശന്നു മരിച്ചോ അതോ വിപ്ലവം
കുഴിച്ചു മൂടി ആത്മീയത സ്വീകരിച്ചോ അതോ ഇപ്പോളും അരിയും ചോറും ഉപ്പും
മുളകും തെണ്ടി പാവങ്ങളുടെ രക്ഷകർ ചമഞ്ഞു നടക്കുന്നോ?
എന്തായാലും അടുത്തെങ്ങും ഒരു വിപ്ലവം നടക്കില്ല... ആകെയുള്ള ആശ്വാസം മാവോ
വാദികൾ തോക്കുമായി നമ്മുടെ കാട്ടിൽ എവിടെയോ ഉണ്ട് എന്നാ പ്രതീക്ഷയാണ് ...
പശ്ചിമഘട്ട സംരക്ഷണത്തിന് മറ്റൊരു കാരണം കൂടി...
വയനാടൻ
No comments:
Post a Comment