പണ്ട് പണ്ട്, ഏതാണ്ട് 2000 തോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരാള്‍ ജീവിച്ചു മരിച്ചു...
സ്ഥാപനങ്ങളും വ്യവസ്ഥകളും ചീഞ്ഞു നാറിയപ്പോള്‍, മാറ്റത്തിന്റെ കാഹള നാദം മുഴക്കിയ ധീരന്‍...
ജനങ്ങള്‍ക്കായി ഉണ്ടായ വ്യവസ്ഥകളും സ്ഥാപനങ്ങളും ജനങ്ങള്‍ക്ക് എതിരായപ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടി വിപ്ലവകാരി ആയവന്‍....ജീവനത്തിന്റെ നവകല്പനകള്‍ ജനങ്ങള്‍ക്ക് നല്‍കിയ മഹാധീരന്‍,
ജീവിതത്തില്‍ എന്ന പോലെ മരണത്തിലും പോരാടിയവന്‍.....
ചുംബനത്താല്‍ ഒറ്റുകൊടുക്കപെട്ടവാന്‍....
എതിരായി നിന്ന വ്യവസ്ഥകളും സ്ഥാപനങ്ങളും മരണം സമ്മാനിച്ചപ്പോള്‍, മരണത്തിലുടെ പോരാട്ടത്തിന്റെ ബീജം ലോകമെങ്ങും വാരി എറിഞ്ഞവന്‍ .....
യേശു എന്നായിരുന്നു അവന്റെ പേര്...
കാലമേറെ കടന്നു പോയി.... വിപ്ലവകാരികള്‍ പുനര്‍ജനിച്ചു... മരിച്ചു... വീണ്ടും ജനിച്ചു...
മാറ്റത്തിന്റെ കാഹള ധൊനികള്‍ ലോകമെമ്പാകും മുഴങ്ങി... പല ഭാഷയില്‍ പല താളത്തില്‍ പല ഭാവത്തില്‍...
പുതിയ വ്യവസ്ഥകള്‍ വന്നു, ദുഷിച്ചു, വീണു.... പുതിയവ വന്നു....
ഏറ്റവും ഒടുവില്‍,
മാറ്റത്തിന്റെ കാഹള ധൊനികള്‍ ലോകമെമ്പാകും മുഴങ്ങി... പല ഭാഷയില്‍ പല താളത്തില്‍ പല ഭാവത്തില്‍...
പുതിയ വ്യവസ്ഥകള്‍ വന്നു, ദുഷിച്ചു, വീണു.... പുതിയവ വന്നു....
ഏറ്റവും ഒടുവില്‍,
2012 ഇല്‍ ഒരു ചന്ദ്രശേഖരന്‍.. ഇവിടെ... ഈ കേരള നാട്ടിലെ ഒഞ്ചിയം എന്ന ഗ്രാമത്തില്‍...
സ്ഥാപക വല്‍ക്കരിക്കപെട്ട വിപ്ലവ പ്രസ്ഥാനം ചീഞ്ഞു നാറിയപ്പോള്‍ മാറ്റത്തിന്റെ കാഹള നാദം മുഴക്കിയ ധീരന്‍...
വിപ്ലവത്തിലെ കാപട്യം തിരിച്ചറിഞ്ഞ പ്രതി വിപ്ലവകാരി.....
ഒരു ക്ഷണക്കത്താല്‍ ഒറ്റുകൊടുക്കപെട്ടവാന്‍....
സ്ഥാപകവല്ക്കരിക്കപെട്ട കപട വിപ്ലവം മരണത്തിലൂടെ ഇല്ലാതാക്കാന്‍ ശ്രമിച്ച മാറ്റത്തിന്റെ സ്വരം.
മരണത്തിലുടെ കരുത്തനായ മറ്റൊരു വിപ്ലവകാരി....

ഒരു വിപ്ലവവും അവസാനമല്ല... തുടക്കവും ഒടുക്കവും തീര്‍ച്ച ഇല്ലാത്ത, മാറ്റത്തിന്റെ ഓര്മപെടുതലുകള്‍ മാത്രം....
വിപ്ലവകാരികളും അങ്ങനെ തന്നെ....
വിപ്ലവകാരികളും അങ്ങനെ തന്നെ....
;-)
ReplyDelete